സ­​സ്‌­​പെ​ന്‍­​സി­​ന് വി­​രാ​മം; അ​മ്മ ഒ​ഴി​ഞ്ഞ റാ​യ്ബ​റേ​ലി​യി​ൽ മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി സ്ഥാനാർഥിയാകും; ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ­​ഡ​ല്‍​ഹി: സ​സ്പെ​ൻ​സി​ന് വി​രാ​മ​മി​ട്ട് പ്ര​തി​ക ന​ൽ​കേ​ണ്ട അ​വ​സാ​ന ദി​നം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. രാ­​ഹു​ല്‍ റാ­​യ്­​ബ­​റേ­​ലി­​യി​ല്‍ മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ­​ഹു­​ലി​ന്‍റെ അ​മ്മ​യു​മാ​യ സോ​ണി​യാ ഗാ​ന്ധി​യു​ടെ സി­​റ്റിം­​ഗ് മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി.

അ​മേ​ഠി­​യി​ല്‍ സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും വി​ശ്വ​സ്­​ത­​നാ​യ കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ മ​ത്സ​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു. അ​മേ​ഠി​യി​ലും റാ​യ്ബ​റേ​ലി​യി​ലും നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി സ്ഥാ​നാ​ര്‍​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി­​ച്ച​ത്.

സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ­​യും വ്യാ­​ഴാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ന് ഇ​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി അ​റി​യി​ച്ച​താ​യി പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി­​ച്ചു.

Related posts

Leave a Comment