കൊല്ലപ്പള്ളി: ജില്ലയിൽ താപനില വർധിക്കുന്നു. രണ്ട് പേർക്ക് സൂര്യാതപമേറ്റു. കടനാട് കല്ലറയ്ക്കല്‍ ബാബു(52)വിനാണ് കാര്‍പ്പന്റര്‍ ജോലിക്കിടെ പൊള്ളലേറ്റത്. ബാബു ആശുപത്രിയില്‍ ചികിത്സ തേടി. തൊഴില്‍ദിനത്തില്‍ ജോലിക്കിടയായിരുന്നു സംഭവം. വെള്ളപ്പുരയില്‍ പണിസ്ഥലത്ത് പടുതയ്ക്കടിയിലിരുന്നു ജോലി ചെയ്യുകയായിരുന്നു ബാബു.
ശരീരത്തിന്റെ മുന്‍ഭാഗത്ത് കഴുത്തിനു താഴെ പൊള്ളലേറ്റ ബാബു ഇന്നലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. ഉച്ചയോടെ പൊള്ളലേറ്റ ബാബു വൈകുന്നേരത്തോടെയാണ് ചികിത്സ തേടിയത്.
ശരീരം കുമളിച്ച് പൊട്ടിയൊഴുകുന്ന നിലയിലായിരുന്നു.കൂരോപ്പട: പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. കള്ളിയാട്ടുകുന്നേൽ അനിക്കാണ് കഴിഞ്ഞ ദിവസം പെയിന്റിംഗിനിടയിൽ സൂര്യാതപമേറ്റത്.
വയറിന്റെ ഭാഗത്ത് പൊള്ളലേറ്റ അനി ഉടനെ കൂരോപ്പടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.