കനത്ത ചൂടിൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ കോഴി അടയിരിക്കാതെ ചൂടേറ്റ് മുട്ട വിരിഞ്ഞു. എടവനക്കാട് വാച്ചാക്കല്‍ പള്ളിപ്പുറം വീട്ടിൽ മാഹിന്റെ വീട്ടിലാണ് സംഭവം.
മാഹിന്റെ ഭാര്യ കഴിഞ്ഞ ദിവസം കോഴിക്കൂട്ടില്‍നിന്ന് മുട്ടകള്‍ ശേഖരിക്കുന്നതിനിടെ കൂടിനടുത്ത് മണ്ണില്‍ പുതഞ്ഞ് ഒരു മുട്ട കിടക്കുന്നതായി കണ്ടു. കുറച്ച് പഴക്കം തോന്നിയതിനാൽ മുട്ട ഒരു കടലാസ് പെട്ടിയിലാക്കി വീടിനകത്ത് മാറ്റിവച്ചു.
രണ്ട് ദിവസം മുമ്പ് പെട്ടിയില്‍ ഒരു അനക്കവും കോഴിക്കുഞ്ഞിന്റെ കരച്ചിലും കേട്ട് പരിശോധിച്ചപ്പോഴാണ് ആ മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞ് പുറത്തുവന്നത് കണ്ടത്.