വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ഥിയുമായി അവിഹിതബന്ധം സ്ഥാപിച്ചതിനും ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ലൂസിയാനയിൽ 35 കാരിയായ അലക്സാ വിംഗർട്ടർ ആണ് അറസ്റ്റിലായത്.
ഇവർ തന്റെ വിദ്യാര്‍ഥികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവയ്ക്കാറുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ബാറുകളിൽനിന്നു വിംഗർട്ടർ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയതിനും 18 വയസുള്ള ഒരു വിദ്യാര്‍ഥിയുമായി അവിഹിത ബന്ധം പുലർത്തിയതിനും തെളിവ് ലഭിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്. സംഭവത്തെ തുടർന്ന് അധ്യാപികയെ സ്കൂളില്‍നിന്നു പുറത്താക്കിയതായി സ്കൂൾ ബോർഡ് അറിയിച്ചു.