ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണം; ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​കളുടെ ഹർജി തള്ളി; ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ന് സ്റ്റേ ​ഇ​ല്ല


കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ്റ്റേ ​അ​നു​വ​ദി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി നി​രാ​ക​രി​ച്ചു.

സ​ര്‍​ക്കു​ല​റി​ന് സ്റ്റേ ​അ​നു​വ​ദി​ക്കാ​ന്‍ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രു​മ​ട​ക്കം ന​ല്‍​കി​യ നാ​ല് ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ച്ച​ത്.

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഇ​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ കേ​ന്ദ്ര നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സ​ര്‍​ക്കാ​റി​ന് നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ആ​കി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ പ്ര​ധാ​ന വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 4/2024 സ​ര്‍​ക്കു​ല​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ വി​ധി വ​രു​ന്ന​തു​വ​രെ സ​ര്‍​ക്കു​ല​ര്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗി​യ​ര്‍ ഇ​ല്ലാ​ത്ത ഇ​രു​ച​ക്ര വാ​ഹ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ടെ​സ്റ്റ് ന​ട​ത്തു​ന്ന​തും 15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തും കാ​ര്യ​ക്ഷ​മ കൂ​ട്ടാ​നാ​ണെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment