ബിഗ് ബോസ് ഇടയ്ക്ക് കാണാറുണ്ട്. മകൾ കാണാറുണ്ട്. പിന്നെ ഷോയിലേക്കുപോകുന്നതിനു തൊട്ടു മുമ്പ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണു പോയത്.
ഏറ്റവും കൂടുതൽ റെയ്റ്റിംഗ് ഉള്ള ഷോയാണല്ലോ ബിഗ് ബോസ്. ഇഷ്ടമുള്ള മത്സരാർഥി ഉണ്ട് ഈ സീസണിൽ. പക്ഷേ ആരാണെന്നു പറയുന്നില്ല. അവിടെ എല്ലാവരും എന്നെ ഒരുപോലെയാണു സ്നേഹിക്കുന്നത്. അതുകൊണ്ട് ആ സ്നേഹം തിരിച്ചു കൊടുത്തേ പറ്റൂ.
അവിടെ വേർതിരിവു കാണിക്കാൻ ആകില്ല. ഷോയിൽ പോയപ്പോൾ വേറൊരു അനുഭവമാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ അവർ എന്തോ തർക്കത്തിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പിട്ടു.
തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നുവെന്നത് വലിയ കാര്യമാണ്. ബ്രില്യന്റ് പ്ലയേഴ്സ് ആണ് അവിടെ ഉള്ളത്. -ദിലീപ്