ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ നിർമാണം ആരംഭിച്ചു. നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും പുതിയ അൽ മക്തൂം അന്താരാഷ്ട്രാ വിമാനത്താവളം.
നിർമാണം പൂർത്തിയായാൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ എല്ലാ പ്രവർത്തനങ്ങളും അൽ മക്തൂമിലേക്കു മാറ്റും. വ്യോമയാന മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമാണം.
അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളുമടക്കം പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ പുതിയ എയർപോട്ടിലുണ്ടാകും. പദ്ധതിച്ചെലവ് ഏകദേശം 3,000 കോടി രൂപ. ആദ്യഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.