വെറും പത്ത് മീറ്ററോളം സൈക്കിൾ ചവിട്ടിയാൽ 10,000 രൂപ കൊണ്ട് നിങ്ങളുടെ പോക്കറ്റ് നിറക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഭോപ്പാലിലെ ഒരു സയൻസ് സെന്ററാണ് ഈ രസകരമായ വ്യായാമം വാഗ്ദാനം ചെയ്യുന്നത്.
ഇത് ആദ്യം ആകർഷകമായി തോന്നിയേക്കാം, പക്ഷേ ഇവിടെ ഒരു വ്യത്യസ്തതയുണ്ട്. ഇതുവരെ നിങ്ങൾ ഓടിച്ച മറ്റ് സൈക്കിളുകൾ പോലെയല്ല ഇത്. ഈ സൈക്കിൾ റിവേഴ്സ് മെക്കാനിസമാണ് പിന്തുടരുന്നത്.
അതായത് നിങ്ങൾ ഇടത്തേക്ക് തിരിയുകയാണെങ്കിൽ, സൈക്കിൾ വലത്തോട്ട് തിരിച്ചും തിരിയും. ഈ ടാസ്കിൽ പങ്കെടുത്തവരാരും ഇതുവരെ സമ്മാനത്തുക നേടിയിട്ടില്ല. മധ്യപ്രദേശ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി സിഎസ്ടി ശാസ്ത്രജ്ഞരാണ് ഈ സൈക്കിൾ നിർമിച്ചത്.
ആറുമാസം കൊണ്ട് ഈ സൈക്കിൾ ഓടിക്കാൻ പഠിക്കാമെന്നും എന്നാൽ ഇതിൽ പ്രാവീണ്യം നേടണമെങ്കിൽ നേരത്തെ പഠിച്ച സൈക്കിളുകളുടെ മെക്കാനിസം മറക്കേണ്ടിവരുമെന്നും എംപിസിഎസ്ടി ശാസ്ത്രജ്ഞൻ പങ്കജ് ഗോദാല വ്യക്തമാക്കി.
.