ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളെ ഓരോ വർഷവും തെരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിം ജോംഗ് ഉന്നിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
കിം ജോംഗ് ഉൻ തൻ്റെ “പ്ലഷർ സ്ക്വാഡിനായി” ഓരോ വർഷവും 25 കന്യകകളായ പെൺകുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് പാർക്ക് പറഞ്ഞു. സൗന്ദര്യവും വിശ്വാസ്യതയും രാഷ്ട്രീയവും നോക്കിയാണ് പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നത്. തന്നെയും രണ്ട് തവണ ഓഡിഷന് വിളിച്ചുവെന്നും എന്നാൽ കുടുംബനില കാരണം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും യുവതി വെളിപ്പെടുത്തി.
എല്ലാ ക്ലാസ് മുറികളും സന്ദർശിക്കുകയും സുന്ദരിയായ പെൺകുട്ടികളെ കണ്ടെത്തിയാൽ അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്യുമെന്നും പാർക്ക് വ്യക്തമാക്കി. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ ഇല്ലാതാക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ വൈദ്യപരിശോധന നടത്തും. പരിശോധനയ്ക്കിടെ, ചെറിയ ഒരു പാട് പോലും അയോഗ്യതയാണ്. കടുത്ത പരിശോധനകൾക്ക് ശേഷം മാത്രമേ പെൺകുട്ടികളെ പ്യോങ്യാങ്ങിലേക്ക് അയക്കൂ.
മൂന്ന് ഗ്രൂപ്പായി 25 പെൺകുട്ടികളെ തിരിക്കുകയും രണ്ട് ഗ്രൂപ്പുകൾക്ക് മസാജ്, പാട്ട്, നൃത്തം എന്നിവയാണ് ചുമതല. മൂന്നാമത്തെ ഗ്രൂപ്പിന് കിം ആവശ്യപ്പെടുന്ന നേതാക്കളുമായും ആളുകളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടലുമാണ് ചുമതലയെന്ന് ഇവർ വെളിപ്പെടുത്തി. 1970-കളിലെ കിം ജോംഗ് ഉന്നിൻ്റെ പിതാവ് കിം ജോംഗ് രണ്ടാമന്റെ കാലഘട്ടത്തിലാണ് ഈ “പ്ലഷർ സ്ക്വാഡിൻ്റെ” ആരംഭമെന്നും പാർക്ക് പറഞ്ഞു.