കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കിലെ വടക്കെ കമ്മായി അക്ഷയ് യുടെ (21) മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ഇതൊരു തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബവും നാട്ടുകാരും കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പോലീസിന്റെ നടപടികളിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിഷുദിവസം പുലര്‍ച്ചെയാണു വാളൂക്കില്നിന്ന് ആറുകിലോമീറ്റര്‍ അകലെ വനത്തോടുചേര്‍ന്ന സ്ഥലത്തു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിഷുവിനുള്ള ഒരുക്കം നടക്കുന്നതിനിെടയായിരുന്നു ഇത്. പുലര്‍ച്ചെ ഒന്നരവരെ സുഹൃത്തുക്കള്‍ക്കൊപ്പം അക്ഷയ് ഉണ്ടായിരുന്നുവെന്ന് പിതാവ് സുരേഷ് പറയുന്നു.
രണ്ടുമണിക്ക് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. മരിച്ചതിനു ഒരു കിലോമീറ്റര്‍ അകലെയാണ് അക്ഷയ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയത്. ചെരുപ്പുകള്‍ 500 മീറ്റര്‍ അകലെയായിരുന്നു. അക്ഷയ് മരത്തില്‍ കയറിയതിന്റെ ലക്ഷണമൊന്നും കാണാനുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിലും പാന്റ്സിലും ചെളിയുണ്ടായിരുന്നില്ല. മരം കയറാന്‍ അറിയാത്ത അക്ഷയ് മരത്തില്‍ കയറുമ്പോള്‍ സ്വാഭാവികമായും വസ്ത്രത്തില്‍ അഴുക്കുണ്ടാവും.
കയര്‍ കുരുക്കിയതും സംശയം ജനിപ്പിക്കുന്നുണ്ട്. അക്ഷയ്ക്ക് ഇത്തരത്തില്‍ കയര്‍ കുരുക്കാന്‍ അറിയില്ലെന്ന് പിതാവ് പറയുന്നു. പരിചയസമ്പന്നര്‍ ചെയ്യുന്നതുപോലെയാണ് കയര്‍ കുരുക്കിയത്. തൂങ്ങിയ മരത്തിലെ ഇലകള്‍ ഒന്നും അടര്‍ന്നുവീണിട്ടില്ല. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ കുറ്റ്യാടി പോലീസിനോട് ഇക്കാര്യമെല്ലാം പറഞ്ഞിരുന്നു. കൊലപാതമാണെന്ന സംശയവും ഉന്നയിച്ചിരുന്നു.
എന്നാല്‍, പോലീസ് അതു മുഖവിലക്കെടുത്തില്ല. തട്ടിക്കയറുകയാണ് ഉണ്ടായത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതിലും ദൂരുഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷയ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയ സ്ഥലത്തെ വീട്ടുടമയ്ക്കെതിരേ പോലീസില്‍ മൊഴി നല്‍കിയെങ്കിലും പോലീസ് മൊഴി എടുത്തില്ലെന്ന് പിതാവ് കുറ്റപ്പെടുത്തി.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അയല്‍വാസിയായ അശോകനും പറഞ്ഞു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം േവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാര്െക്കതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരാഹരമടക്കമുള്ള പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് കെഎസ് യു ജില്ലാ നേതൃത്വം അറിയിച്ചു.