മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന് എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ.
വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.
ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലാക്കി.
നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം. -ഷംന കാസിം