കാ​ട്ടി​ലും ചൂ​ടി​നു കു​റ​വി​ല്ല; താ​​പ​​നി​​ല 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ൽ; തീറ്റ‍യും കുളിർമയുംതേടി പാലായനം ചെയ്ത് മൃഗങ്ങൾ


കോ​​ട്ട​​യം: നാ​​ട്ടി​​ല്‍ മാ​​ത്ര​​മ​​ല്ല കാ​​ട്ടി​​ലും കൊ​​ടും​​ചൂ​​ടാ​​ണ്. പൊ​​ന്ത​​ന്‍​പു​​ഴ, കോ​​രു​​ത്തോ​​ട്, മ​​ടു​​ത്ത, പ​​മ്പാ​​വാ​​ലി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ല്‍ ന​​ഗ​​ര​​ങ്ങ​​ളി​​ലെ തോ​​തി​​ല്‍​ത​​ന്നെ​​യാ​​ണ് ചൂ​​ട്. വ​​നാ​​ന്ത​​ര​​ങ്ങ​​ളി​​ലെ താ​​പ​​നി​​ല 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലാ​​ണ്.

ചൂ​​ട് കൂ​​ടി​​യ​​തോ​​ടെ മ​​ത​​മ്പ, കോ​​രു​​ത്തോ​​ട്, പെ​​രു​​വ​​ന്താ​​നം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്ന് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ള്‍ കു​​ളി​​ര്‍​മ തേ​​ടി പീ​​രു​​മേ​​ട്, കു​​ട്ടി​​ക്കാ​​നം വ​​ന​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ന്ന​​താ​​യി വ​​ന​​പാ​​ല​​ക​​ര്‍ പ​​റ​​ഞ്ഞു. വ​​ള​​ഞ്ഞാ​​ങ്ങാ​​നം, പീ​​രു​​മേ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ട്ടാ​​ന, ക​​ടു​​വ, ക​​ര​​ടി എ​​ന്നി​​വ​​യെ അ​​ടു​​ത്ത​​യി​​ടെ രാ​​ത്രി യാ​​ത്ര​​ക്കാ​​ര്‍ ക​​ണ്ടി​​രു​​ന്നു.

വ​​നാ​​ന്ത​​ര​​ങ്ങ​​ളി​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍​ക്ക് കു​​ടി​​വെ​​ള്ള​​ത്തി​​ന് ക്ഷാ​​മ​​മി​​ല്ലെ​​ന്ന് വ​​ന​​പാ​​ല​​ക​​ര്‍ പ​​റ​​ഞ്ഞു. ചെ​​ക്ക്ഡാ​​മു​​ക​​ളി​​ലും കു​​ള​​ങ്ങ​​ളി​​ലും പു​​ഴ​​ക​​ളി​​ലും വെ​​ള്ളം ല​​ഭ്യ​​മാ​​ണ്. എ​​ന്നാ​​ല്‍ തീ​​റ്റ​​യ്ക്ക് ക​​ടു​​ത്ത ക്ഷാ​​മ​​മു​​ണ്ട്. മ​​ഞ്ഞ​​ക്കൊ​​ന്ന, കാ​​ട്ടു​​പ​​ട​​ല്‍ എ​​ന്നി​​വ​​യു​​ടെ വ്യാ​​പ​​ന​​മാ​​ണ് വ​​ന​​ങ്ങ​​ള്‍​ക്ക് വി​​പ​​ത്താ​​യി​​രി​​ക്കു​​ന്ന​​ത്.

പു​​ല്ല്, മു​​ള എ​​ന്നി​​വ​​യു​​ടെ ക്ഷാ​​മം വേ​​ന​​ലി​​ല്‍ രൂ​​ക്ഷ​​മാ​​ണ്. അ​​തി​​വേ​​ഗ​​ത്തി​​ല്‍ പ​​ട​​രു​​ന്ന മ​​ഞ്ഞ​​ക്കൊ​​ന്ന നി​​ര്‍​മാ​​ര്‍​ജ​​നം ചെ​​യ്യാ​​നു​​ള്ള പ​​ദ്ധ​​തി വ​​നം​​വ​​കു​​പ്പ് ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​രു​​ത്തോ​​ട്, അ​​ഴു​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ട്ടാ​​ന​​ക​​ള്‍ പ​​മ്പ ഉ​​ള്‍​വ​​ന​​ത്തി​​ലേ​​ക്ക് നീ​​ങ്ങി.

നി​​ല​​വി​​ലെ ചൂ​​ട് പ​​ക്ഷി​​ക​​ളു​​ടെ നാ​​ശ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. എ​​ല്ലാ​​യി​​നം പ​​ക്ഷി​​ക​​ളു​​ടെ​​യും കാ​​ട്ടു​​കോ​​ഴി​​യു​​ടെ​​യും മു​​ട്ട​​ക​​ള്‍ ന​​ശി​​ക്കു​​ന്ന​​തും കു​​ഞ്ഞു​​ങ്ങ​​ള്‍ ചാ​​വു​​ന്ന​​തും പ​​തി​​വാ​​യി​​രി​​ക്കു​​ന്നു. കു​​ര​​ങ്ങു​​ക​​ള്‍ ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ ചാ​​വു​​ന്ന​​തും ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ടി​​രു​​ന്നു.

Related posts

Leave a Comment