വേ​ന​ൽ ക​ന​ക്കു​ന്നു; റോ​ഡ് വ​ക്കു​ക​ളി​ൽ നി​ര​നി​ര​യാ​യി ജൂ​സ് ക​ട​ക​ൾ;  വെ​ള്ള​വും ഐ​സും സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ പൊ​തു​ജ​നം

കോ​​ട്ട​​യം: ദാ​​ഹ​​ശ​​മി​​നി​​ക​​ളും പ​​ഴ​​ങ്ങ​​ളും വി​​ല്‍​ക്കു​​ന്ന ഫ്രൂ​​ട്ട് സ്റ്റാ​​ളു​​ക​​ള്‍, ഹോ​​ട്ട​​ലു​​ക​​ള്‍, കൂ​​ള്‍ ബാ​​റു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ അ​​ധി​​കൃ​​ത​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി. ക​​ട​​ക​​മ്പോ​​ള​​ങ്ങ​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ള​​വും ഐ​​സും സു​​ര​​ക്ഷി​​ത​​മാ​​ണോ എ​​ന്ന​​തി​​ല്‍ ആ​​ശ​​ങ്ക​​യു​​ണ്ട്. പൈ​​പ്പ് വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ച് ഐ​​സ് ത​​യാ​​റാ​​ക്കു​​ന്ന ഫാ​​ക്ട​​റി​​ക​​ള്‍ പ​​ല​​താ​​ണ്.

ക്ലോ​​റി​​ന്‍റെ അം​​ശം ഇ​​തി​​ല്‍ കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ല്‍ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​ക്കാം. മീ​​ന്‍ ക​​ട​​ക​​ളി​​ല്‍ വി​​ല്‍​ക്കാ​​ന്‍ ത​​യാ​​റാ​​ക്കു​​ന്ന ഐ​​സ് ചെ​​റി​​യ വി​​ല​​യി​​ല്‍ വാ​​ങ്ങു​​ന്ന കൂ​​ള്‍​ബാ​​റു​​ക​​ളു​​ള്ള​​താ​​യി പ​​രാ​തി​യു​ണ്ട്.

മ​​ഞ്ഞ​​പ്പി​​ത്തം, അ​​തി​​സാ​​രം തു​​ട​​ങ്ങി രോ​​ഗ​​ങ്ങ​​ള്‍​ക്ക് സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. ത​​ട്ടു​​ക​​ട​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ള​​വും ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​ക്കും. പ​​ഴ​​ക്ക​​ട​​ക​​ളി​​ല്‍ പ​​ഴ​​കി​​യ​​തും കേ​​ടു​​വ​​ന്ന​​തും വാ​​ടി​​യ​​തു​​മാ​​യ പ​​ഴ​​ങ്ങ​​ള്‍ ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ ജൂസാ​​ക്കി വി​​ല്‍​ക്കു​​ന്നു​​ണ്ട്. മാ​​ര്‍​ക്ക​​റ്റി​​ലെ പ​​ഴ​​ക്കം ചെ​​ന്ന പ​​ഴ​​ങ്ങ​​ള്‍ നി​​സാ​​ര വി​​ല​​യ്ക്ക് വാ​​ങ്ങു​​ന്ന കൂ​​ള്‍​ബാ​​റു​​ക​​ളു​​മു​​ണ്ട്.

രാ​​സ​​വ​​സ്തു​​ക്ക​​ള്‍ വ​​ച്ച് പ​​ഴു​​പ്പി​​ച്ച മാ​​മ്പ​​ഴ​​വും പൈ​​നാ​​പ്പി​​ളും വി​​പ​​ണി​​ല്‍ വ്യാ​​പ​​ക​​മാ​​ണ്. ഐ​​സ്ക്രീം ​വി​​ല്‍​പ്പ​​ന വ​​ര്‍​ധി​​ച്ചി​​രി​​ക്കേ ഇ​​വ നി​​ര്‍​മി​​ക്കു​​ന്ന ഫാ​​ക്ട​​റി​​ക​​ളി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്നി​​ല്ല.

ഇ​​ത്ര ക​​ഠി​​ന​​മാ​​യ വേ​​ന​​ല്‍ എ​​ത്തി​​യി​​ട്ടും ജി​​ല്ല​​യി​​ല്‍ ഒ​​രി​​ട​​ത്തും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​ട്ടി​​ല്ല. ജൂസ് ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ലും ന​​ട​​പ​​ടി​​യി​​ല്ല. 30 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ് മി​​ക്ക ജൂസ് ഇ​​ന​​ങ്ങ​​ള്‍​ക്കും വി​​ല ഈ​​ടാ​​ക്കു​​ന്ന​​ത്.

Related posts

Leave a Comment