വള്ളികുന്നം: അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു. വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് സൂര്യഭവനത്തിൽ ഉണ്ണിക്കുട്ടൻ – ശരണ്യ ദമ്പതികളുടെ മകൻ ധ്യാനി (5)നാണ് സൂര്യാതപം ഏറ്റത്. ഇന്നലെ രാവിലെ 11ന് വീടിനു സമീപം നിൽക്കുമ്പോഴാണ് തോളിന് പൊള്ളലേറ്റത്.
ഉടൻതന്നെ അസ്വസ്ഥത അനുഭവപ്പെട്ട ധ്യാൻ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് തീപ്പൊള്ളലേറ്റതുപോലെയുള്ള പാട് കണ്ടത്.
സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. കനത്ത ചൂടാണ് ഈ മേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.