മുംബൈ: വിവാദ പത്ര പരസ്യവുമായി ബിജെപി. ‘നിങ്ങളുടെ വോട്ടില്‍ ‘ആഘോഷമുണ്ടാകേണ്ടത് ഇന്ത്യയിലോ പാക്കിസ്താനിലോ?’ എന്ന വാചകങ്ങളോടെ മറാഠി ഭാഷയിലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യമാണ് വിവാദമായത്.
ഇതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ബിജെപി പരസ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരസ്യം അച്ചടിച്ച പത്രങ്ങളും കുറ്റക്കാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചും വർഗീയ ചേരിതിരിവ് പരത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ്. ചൊക്കലിംഗത്തിന് പരാതി നൽകി. മേയ് അഞ്ചിന് ബിജെപി നൽകിയ പരസ്യത്തിന്റെ പകർപ്പും പരാതിക്കൊപ്പം കോൺഗ്രസ് ചേർത്തിട്ടുണ്ട്.