തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലും ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്കു ജീവൻ നൽകിയ താരം സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. ഇക്കാലമത്രയും സിനിമയിൽ അഭിനയിച്ച വകയിലുള്ള താരത്തിന്റെ ആസ്തിവിവരങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും.
അത്രയ്ക്കും വലിയ സമ്പാദ്യമാണ് സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്റെ പ്രതിഭ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം നൂറ്റൊന്ന് കോടി രൂപയുടെ ആസ്തിയാണ് സാമന്തയ്ക്കുള്ളത്. സിനിമയിൽ അഭിനയിക്കുന്നത് മുഴുനീള കഥാപാത്രം വേണമെന്നൊന്നും താരത്തിനു നിർബന്ധമില്ല.
ചെറിയ അതിഥി വേഷങ്ങൾക്കു പോലും നടി ഈടാക്കുന്നത് കോടികളാണ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്പ ഒന്നാം ഭാഗത്തിൽ ഹിറ്റായ പാട്ട് സീനിൽ അഭിനയിക്കാൻ താരംഅഞ്ച് കോടി വാങ്ങിയെന്നാണ് പറയുന്നത്. നിലവിൽ സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഈടാക്കുന്ന പ്രതിഫലം ഒന്ന് മുതൽ നാല് കോടി വരെയാണ്.
ഇത് പ്രാഥമിക വരുമാനം മാത്രമാണ്. ഹൈദരബാദിലെ ജൂബിലി ഹില്‍സിലെ ബംഗ്ലാവിന് സമാനമായ വീട്ടിലാണ് സാമന്ത താമസിക്കുന്നത്. അതും ടൗൺ ഏരിയയിലാണ്. വിവാഹ മോചനത്തിനു ശേഷം 200 കോടി രൂപ നാഗചൈതന്യയും കുടുംബവും സാമന്തയ്ക്ക് വാഗ്ദാനം നൽകിയെങ്കിലും സാമന്ത അതു നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
വിവാഹ ജീവിതം പരാജയപ്പെട്ടതിന് കാശ് വേണ്ട എന്നായിരുന്നുവത്രെ സമാന്തയുടെ നിലപാട്. ഇതിനൊക്കെ പുറമെ സാമന്തയുടെ കാർ കളക്ഷനും അതി ഗംഭീരമാണ്. ലക്ഷ്വറി കാറുകളുടെ കളക്ഷനും കലക്ഷനും സാമന്തയ്ക്കുണ്ട്. 2.26 കോടി രൂപയുടെ ലാന്റ് റോവര്‍ റേഞ്ച് റോവര്‍ കാര്‍ആണ് ഇക്കൂട്ടത്തിലെ സൂപ്പർസ്റ്റാർ. 1.46 കോടിയുടെ പോര്‍ഷെ അടക്കമുള്ള കാറുകളും സാമന്തയുടെ ഗ്യാരേജിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.