കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം സ്വദേശിയായ കാമുകന് മരംവെട്ട് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
32കാരനായ ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഈസമയം ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെയും കാമുകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് 22കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹതാമസക്കാരില് നിന്നടക്കം ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു.
രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേര് ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചേരകുഞ്ഞുമായി ഇരിക്കുന്ന യുവതിയെ കണ്ടത്. വിവരം ഉടന്‍തന്നെ ഹോസ്റ്റല്‍ വാര്‍ഡനെയും പോലീസിനെയും അറിയിച്ചു.
സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസും പിങ്ക് പോലീസും ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ കുടുംബയും യുവാവും ബന്ധുക്കളും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് അശുപത്രിയില്‍ കഴിയുന്ന യുവതിയെയും കുട്ടിയെയും സന്ദര്‍ശിച്ചു. കുട്ടിയെയും യുവതിയെയും കൂടെ കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ സന്നദ്ധത അറിയിച്ചു.