പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പനന്തറ അവണോട്ടുങ്ങൽ വീട്ടിൽ കുട്ടൻ(94) ആണ് പിടിയിലായത്.
ഇയാൾ കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന 11 വയസുകാരിയെ വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.