ആ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത്..!  പ​ണം ഇ​ര​ട്ടി​പ്പ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് വാ​ട്‌​സാ​പ്പ്, ടെ​ലി​ഗ്രാം മു​ത​ലാ​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്ന് കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്.

പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അം​ഗീ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക. പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ നി​ങ്ങ​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് വാ​ട്‌​സാപ്, ടെ​ലി​ഗ്രാം മു​ത​ലാ​യ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യരുതെന്നു കേ​ര​ള പോ​ലീ​സ് ഫേസ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്ക​ണം. എ​ത്ര​യും നേ​ര​ത്തേ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി​ക്ക് ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു​ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www.cybercrimegov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment