മ​സാ​ല ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

തോ​മ​സ് ഐ​സ​ക്കി​നെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വും ഇ​ഡി സ​മ​ന്‍​സി​നെ​തി​രാ​യ ഐ​സ​ക്കി​ന്‍റെ ഹ​ര്‍​ജി​യും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ല്‍.

മ​സാ​ല ബോ​ണ്ടി​ലെ ചി​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​ത​യ്ക്കാ​യി തോ​മ​സ് ഐ​സ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നു സിം​ഗി​ള്‍ ബ​ഞ്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന നി​ര്‍​ദേ​ശം അ​നു​ചി​ത​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.‍

Related posts

Leave a Comment