‘ഗു​ളി​ക​ൻ ഇ​തു​വ​ഴി ചൂ​ട്ടും ക​ത്തി​ച്ചു പോ​കാ​റു​ണ്ട​ത്രേ’, അ​തൊ​രു വ​ലി​യ കാ​ഴ്ച​യാ​യി​രു​ന്നു… നി​ഗൂ​ഡ​ത​ക​ൾ നി​റ​ഞ്ഞ അ​നു​ഭൂ​തി നി​റ​ച്ച് ഗു ​ട്രെ​യി​ല​ർ

ഗു​ളി​ക​ൻ ഇ​തു​വ​ഴി ചൂ​ട്ടും ക​ത്തി​ച്ചു പോ​കാ​റു​ണ്ട​ത്രേ അ​തൊ​രു വ​ലി​യ കാ​ഴ്ച​യാ​യി​രു​ന്നു,… ഗു​ളി​ക​ൻ വ​ന്നാ​യി​രു​ന്നോ അ​ച്ഛാ..? അ​തൊ​ക്കെ വെ​റും ക​ഥ​യാ മോ​ളെ… കേ​ട്ട് മ​റ​ന്ന മു​ത്ത​ശ്ശി​ക്ക​ഥ​ക​ളി​ലെ സ്ഥി​രം ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഗു​ളി​ക​നും, യ​ക്ഷി​ക​ളും, വ​രു​ത്തു​പോ​ക്കു​മെ​ല്ലാം. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭൂ​തി നി​റ​യ്ക്കു​ന്ന ക​ഥ​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു നി​ർ​മി​ച്ച് മ​നു രാ​ധാ​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗു’  ​എ​ന്ന ചി​ത്രം. പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്ര​യി​ല​ർ.

ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​യു​ന്ന ക​ഥ​യു​മാ​യാ​ണ് ഗു ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ട്ര​യി​ല​റി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാം. കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മാ​ളി​ക​പ്പു​റ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന ദേ​വ​ന​ന്ദ​യാ​ണ് മി​ന്ന​യെ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പാ​ണ് നാ​യ​ക​ൻ.

മ​ണി​യ​ൻ പി​ള്ള രാ​ജു, കു​ഞ്ച​ൻ, നി​ര​ഞ്ച​ൻ മ​ണി​യ​ൻ പി​ള്ള രാ​ജു, അ​ശ്വ​തി മ​നോ​ഹ​ര​ൻ,ന​ന്ദി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, ല​യാ സിം​സ​ൺ, ദേ​വേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി​ജ​യ് നെ​ല്ലീ​സ്, ഗൗ​രി, അ​നീ​ന ആ​ഞ്ച​ലാ, ഉ​ണ്ണി​മാ​യാ, ഗോ​പി​കാ റാ​ണി എ​ന്നി​വ​രും ബാ​ല​താ​ര​ങ്ങ​ളാ​യ ആ​ൽ​വി​ൻ, മു​കു​ന്ദ്, പ്ര​യാ​ൻ പ്ര​ജേ​ഷ്, ആ​ദ്യാ അ​മി​ത്, അ​ഭി​ജി​ത് ര​ഞ്ജി​ത്ത് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല​ഭി​ന​യി​ക്കു​ന്നു.

ഗാ​ന​ങ്ങ​ൾ: ബി​നോ​യ് കൃ​ഷ്ണ​ൻ. സം​ഗീ​തം- ജോ​നാ​ഥ​ൻ ബ്രൂ​സ്, ഛായാ​ഗ്ര​ഹ​ണം – ച​ന്ദ്ര​കാ​ന്ത് മാ​ധ​വ​ൻ. എ​ഡി​റ്റിം​ഗ് – വി​ന​യ​ൻ. മേ​ക്ക​പ്പ് – പ്ര​ദീ​പ് രം​ഗ​ൻ, കോ​സ്റ്റ്യം ഡി​സൈ​ൻ -ദി​വ്യാ ജോ​ബി, ക​ലാ​സം​വി​ധാ​നം – ത്യാ​ഗു, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ – കു​ര്യ​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് -ഹ​രി കാ​ട്ടാ​ക്ക​ട, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മു​രു​ക​ൻ എ​സ്.

Related posts

Leave a Comment