പോലീസ് ഉദ്യോഗസ്ഥനെ കാള ഓടിക്കുകയും പിന്നാലെ മൃഗത്തെ അയാൾ വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഉത്തർപ്രദേശിലെ ഹർദോയ് പ്രദേശത്താണ് സംഭവം. കാളയെ കൈകാര്യം ചെയ്യുന്നതിൽ നാട്ടുകാരും പോലീസുകാരനെ സഹായിക്കുന്നത് വീഡിയോയിൽ കാണാം.തിരക്കേറിയ തെരുവിൽ രാത്രി സമയത്താണ് സംഭവം.
ബൈക്കിന് മുന്നിൽ നിന്ന കാളയെ വടികൊണ്ട് ഓടിക്കാൻ പോലീസ് ശ്രമിക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. വടികൊണ്ട് മൃഗത്തെ ഭയപ്പെടുത്താൻ അയാൾ പലതവണ ശ്രമിച്ചു. പോലീസും കാളയും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു.
പോലീസുകാരനെ സഹായിക്കാനും കാളയുടെ കോപത്തിൽ നിന്ന് മോചിപ്പിക്കാനും സമീപത്തുള്ള യുവാക്കൾ എത്തി. ഒരു യുവാവ് നീളമുള്ള വടി പിടിച്ച് കാളയുടെ തലയിൽ അടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാള തിരിച്ച് അടിച്ച് പൂർണ്ണ ശക്തിയോടെ യുവാവിന്റെ അടുത്തേക്ക് പാഞ്ഞ് അവനെ റോഡിലേക്ക് ഓടിച്ചു. കാളയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ പോയി ഇടിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ കാള റോഡരികിൽ വിശ്രമിക്കുന്നത് പോലെ കിടന്നു. വീഡിയോ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നിരവധി പേർ ഇത് ഓൺലൈനിൽ ഷെയർ ചെയ്തതോടെ സംഭവം വൈറലാവുകയാണ്.
सांड पड़ गया पुलिसकर्मी के पीछे लग रहा है सांड की शिकायत का निस्तारण नहीं हुआ इसीलिए सांड नें हेड कांस्टेबल पर हमला बोल दिया सांड द्वारा पुलिसकर्मी को दौड़ा नें का वीडियो सोशल मीडिया पर तेजी हो रहा है वायरल pic.twitter.com/7Kc4lMOlwz
— जनाब खान क्राइम रिपोर्टर (@janabkhan08) May 7, 2024