അമരാവതി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വൈഎസ്ആർസിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെയും പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വാക്കുകളിൽ ജാഗ്രത പാലിക്കാൻ ഇരുവരോടും കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഇരു നേതാക്കളും പരസ്പരം അപകീർത്തികരവും വ്യക്തിപരവുമായ ആരോപണങ്ങൾ നടത്തി മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു.
എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ പാലിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.