കൊച്ചി: പനന്പിള്ളി നഗറിലെ ഫ്ലാറ്റിൽ പ്രസവശേഷം യുവതി വലിച്ചെറിഞ്ഞ് കൊന്ന നവജാത ശിശുവിന്റെ സംസ്കാരം തിങ്കളാഴ്ച നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍ പച്ചാളം പൊതു ശ്മശാനത്തില്‍ രാവിലെ 11ഓടെ എറണാകുളം സൗത്ത് പോലീസിന്റെയും കോര്പ്പറേഷന് അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
ഇപ്പോഴിതാ കുഞ്ഞിന് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ച ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഈ സല്യൂട്ടിന് ഒരു കോടി സ്നേഹ മനസുണ്ട്. കൊച്ചിയിൽ പെറ്റമ്മ ഫ്ലാറ്റിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന പിഞ്ചോമനയ്ക്ക് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ. എന്ന കുറിപ്പോടെയാണ് കേരളാ പോലീസിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പ്രസവത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.