പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിന്റെ വീഡിയോ പേളി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
നിരവധി ആളുകളാണ് താര ജോഡികൾക്ക് വിവാഹ ആശംസയുമായി രംഗത്തെത്തിയത്. ഇതിനിടെയിൽ അച്ഛന്റേയും അമ്മയുടെയും വിവാഹ വാർഷികാഘോഷങ്ങൾ കണ്ട് മൂത്ത മകൾ നിലയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നിലയുടെ ചോദ്യം.
ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമാണ്, നില ഇതിനോടകം തന്നെ ഞങ്ങളെക്കൊണ്ട് മടുത്തു കഴിഞ്ഞു. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്ന അവളുടെ ചോദ്യം കേട്ട് ചിരി നിർത്താൻ പറ്റിയില്ല. ഞങ്ങളുടെ ഒരു ഫൂൾ റീൽ പിന്നാലെ വരുന്നുണ്ട്. എന്നാൽ നിലയുടെ ചോദ്യം എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല. കാരണം ഇത് കേട്ട് ഞങ്ങൾ കുറേ ചിരിച്ചു. എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.