‌ക​ണ്ണൂ​രി​ന്‍റെ മ​ണി​മു​ത്തേ, ക​ണ്ണേ ക​ര​ളേ കെ​എ​സേ… വി​വാ​ദ​ങ്ങ​ൾ​ക്ക് വി​ട; കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ് കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ന്‍റെ മ​ണി​മു​ത്തേ, ക​ണ്ണേ ക​ര​ളേ കെ​എ​സേ… മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ളോ​ടെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തി​രി​കെ ചു​മ​ത​ല​യേ​റ്റ് കെ. ​സു​ധാ​ക​ര​ന്‍. ഇ​ന്ദി​ര ഭ​വ​നി​ല്‍ ഉ​ജ്വല വ​ര​വേ​ല്‍​പ്പാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​ണി​ക​ള്‍ ന​ല്‍​കി​യ​ത്.

എ​ഐ​സി​സി പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം എ.​കെ ആ​ന്‍റണി​യെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ന്ദി​ര​ഭ​വ​നി​ല്‍ എ​ത്തി​യ​ത്. കെ​എ​സ്‌​യു, യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നെ​ത്തി. ക​ണ്ണൂ​രി​ന്‍റെ മ​ണി​മു​ത്തേ, ക​ണ്ണേ ക​ര​ളേ കെ​എ​സേ എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ര​വേ​റ്റ​ത്.

അ​തേ​സ​മ​യം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ത​നി​ക്ക് ത​രേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പോ​യി ഒ​പ്പി​ട്ട് എ​ടു​ക്കാ​വു​ന്ന​തേ ഉ​ള്ളൂ എ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്കെ​തി​രേ ഒ​രു ത​ന്ത്ര​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​രും മെ​ന​യു​ന്നി​ല്ല. ആ​രോ​ടും ഒ​രു പ​രാ​തി​യോ പ​രി​ഭ​വ​മോ ത​നി​ക്കി​ല്ല​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment