ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിയിൽ കർഷകർക്കുള്ള ധനസഹായ പദ്ധതിയെക്കുറിച്ചു പ്രസംഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് റായ്തു ഭറോസ പദ്ധതിക്കു കീഴിൽ കർഷകർക്കു നൽകുന്ന ധനസഹായം മേയ് ഒന്പതിനു മുൻപ് വിതരണം ചെയ്യുമെന്നാണ് രേവന്ത് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നൽകാവൂ എന്നു കമ്മീഷൻ അറിയിച്ചു.