മേ​യ​ർ വി​വാ​ദം: നാ​ളെ യ​ദു​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കും; ആ​ര്യാ രാ​ജേ​ന്ദ്ര​നും  സ​ച്ചി​ൻ ദേ​വി​നു​മെ​തി​രെ എ​ഫ്ഐ​ആ​റി​ൽ ഗു​രു​ത​ര ആ​രോ​പ​ണം


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും തി​രു​വ​ന​ന്ത​പു​രം മേ​യ​റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. നാ​ളെ ക​ന്‍റോ​ൺ​മെ​ന്‍റ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കാ​ൻ യ​ദു​വി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡ്രൈ​വ​റു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷ​മാ​കും മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ യ​ദു കോ​ട​തി​യി​ൽ സ​മീ​പി​ച്ച​തി​നെത്തുട​ർ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജോ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യ്ക്കും എ​തി​രാ​യ കേ​സി​ൽ വാ​ദി​ക​ളു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി പോ​ലീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു നോ​യ​ൽ, കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു എ​ന്നി​വ​ർ വാ​ദി​ക​ളാ​യി ര​ണ്ടു കേ​സു​ക​ളാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment