പു​ന​ലൂ​ർ-കൊ​ല്ലം പാ​ത​യി​ൽ ആ​ദ്യ എ​ൽ​എ​ച്ച്ബി ട്രെ​യി​ൻ സ​ർ​വീ​സ് 17 മു​ത​ൽ



കൊ​ല്ലം: പു​ന​ലൂ​ർ-കൊ​ല്ലം പാ​ത​യി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളു​ടെ ആ​ദ്യ ട്രെ​യി​ൻ സ​ർ​വീ​സ് 17 മു​ത​ൽ ഓ​ടിത്തുട​ങ്ങും. നി​ല​വി​ൽ ഈ ​പാ​ത​യി​ൽ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് ഓ​ടു​ന്ന​ത്. താം​ബ​രം -കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സ​മ്മ​ർ സ്പെ​ഷ​ലാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന ആ​ദ്യ എ​ൽ​എ​ച്ച്ബി ട്രെ​യി​ൻ. 16 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് ഈ ​വ​ണ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി ചെ​ങ്കോ​ട്ട, പു​ന​ലൂ​ർ, കൊ​ല്ലം വ​ഴി​യാ​ണ് കൊ​ച്ചു​വേ​ളി​ക്ക് പോ​ക​ന്ന​ത്.

താം​ബ​രം-കൊ​ച്ചു​വേ​ളി ഈ ​മാ​സം 16 മു​ത​ൽ ജൂ​ൺ 29 വ​രെ വ്യാ​ഴം ശ​നി, ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. തി​രി​കെ​യു​ള്ള കൊ​ച്ചു​വേ​ളി -താം​ബ​രം എ​ക്സ്പ്ര​സ് ഈ ​മാ​സം 17 മു​ത​ൽ അ​ടു​ത്ത മാ​സം 30 വ​രെ വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. താം​ബ​ര​ത്ത് നി​ന്ന് രാ​ത്രി 7.30 ന് ​യാ​ത്ര തി​രി​ക്കു​ന്ന വ​ണ്ടി പി​റ്റേ​ദി​വ​സം രാ​വി​ലെ 9.45 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ 4.15ന് ​പു​പ്പെ​ടു​ന്ന ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 12.30 ന് ​താം​ബ​ര​ത്ത് എ​ത്തും. നേ​ര​ത്തേ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ മാ​ത്രം ഉ​ള്ള ട്രെ​യി​നു​ക​ൾ ഓ​ടി​യി​രു​ന്ന റൂ​ട്ടി​ൽ എ​ൽ​എ​ച്ച്ബി, ഗ​രീ​ബ് ര​ഥ്, വി​സ്റ്റോ​ഡം കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം മൂ​ന്ന് മാ​സം മു​മ്പ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ഇ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പാ​ത​യി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. നി​ല​വി​ൽ ഈ ​റൂ​ട്ടി​ൽ 18 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ട്. നേ​ര​ത്തേ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 14 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​പാ​ത​യി​ലെ ചെ​റി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ പൊ​ക്ക​വും നീ​ള​വും കൂ​ട്ടു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. അ​ത് കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞാ​ൽ 24 കോ​ച്ചു​ക​ൾ ഉ​ള്ള വ​ണ്ടി​ക​ൾ വ​രെ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യും.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment