സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; വിടവാങ്ങൽ യോദ്ധയുടെ രണ്ടാം ഭാഗം ഇറക്കണമെന്ന മോഹം ബാക്കി നിൽക്കെ

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സം​ഗീ​ത് ശി​വ​ന്‍ അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് അ​ന്ത്യം.

യോ​ദ്ധ, ഗാ​ന്ധ​ർ​വം, നി​ർ​ണ​യം അ​ട​ക്കം മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് സം​ഗീ​ത് ശി​വ​ന്‍. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ശി​വ​ൻ, സം​വി​ധാ​യ​ക​ൻ സ​ഞ്ജീ​വ് ശി​വ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. 1990-ൽ ​വ്യൂ​ഹം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെയാണ് സംഗീത് ശിവൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചത്.

സ​ണ്ണി ഡി​യോ​ളി​നെ നാ​യ​ക​നാ​ക്കി​യ സോ​ർ എ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്ത​ത്, തു​ട​ർ​ന്നു എ​ട്ടോ​ളം ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം ഹി​ന്ദി​യി​ൽ ഒ​രു​ക്കി. ഭാ​ര്യ: ജ​യ​ശ്രീ, മ​ക്ക​ൾ: സ​ജ​ന (പ്രൊ​ഫ​ഷ​ണ​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ), ശ​ന്ത​നു (മാ​സ് മീ​ഡി​യ വി​ദ്യാ​ർ​ഥി).  

 

Related posts

Leave a Comment