പി. ബാലചന്ദ്രനെപോലെ ഒരു ലെജന്‍ഡിന്റെ കൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതെനിക്കൊരു എക്സ്പീരിയന്‍സ് ആയിരുന്നു. അത് കഴിഞ്ഞ് ചെയ്തത് അകം ആണ്.
ഫഹദ് ആയിരുന്നു അഭിനയിച്ചത്. അവരെല്ലാം സിനിമ പഠിച്ച ആള്ക്കാര് ആയിരുന്നു. അത് വേറെതന്നെ എക്സ്പീരിയന്‍സ് ആയിരുന്നു. അവിടുന്ന് നേരെ പോകുന്നത് ചായില്യം എന്ന സിനിമയുടെ സെറ്റിലേക്കാണ്.
അതില്‍ ഒരു തെയ്യം കലാകാരിയായിട്ടാണ്. അതിനുവേണ്ടി തെയ്യം കെട്ടേണ്ടി വരുന്നു. നടി എന്ന നിലയില്‍ പോപ്പുലാരിറ്റി തന്നത് വെടിവഴിപാട് എന്ന് പറയുന്ന ചിത്രത്തിനാണ്. വെടിവഴിപാട് സിനിമയ്ക്ക് മുന്‍പ് എന്റെ ഫേസ്ബുക്ക് ഫോളോവേഴ്സ് ഒരു ലക്ഷത്തിന്റെ ഉള്ളിലായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് പിന്നെ പത്തു ലക്ഷം ഒക്കെ കഴിഞ്ഞു.
ഇന്നും വെടിവഴിപാട് സിനിമയുടെ കാരക്ടറിന്റെ പേരില്‍ ആള്ക്കാര് നല്ലതും ചീത്തതും പറയുന്നുണ്ട്. ഇപ്പോഴും എനിക്ക് തെറി മെസേജുകള്‍ വരാറുണ്ട്. അത് വേറെ ഒരു രീതിയിലുള്ള അനുഭവമാണ് തന്നത് -അനുമോൾ