മ​ല​പ്പു​റ​ത്ത് സീ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വൈ​കാ​രി​ക​ത, കോ​ട്ട​യ​ത്ത് സീ​റ്റ് ബാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വ​ർ​ഗീ​യ​ത;​ ‘മലപ്പുറത്തെ സീറ്റിന്‍റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട്’; സത്താർ പന്തല്ലൂർ

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രേ പ​രി​ഹാ​സ പരാമാർശ​വു​മാ​യി എ​സ്കെ​എ​സ്എ​സ്എ​ഫ് നേ​താ​വ് സ​ത്താ​ർ പ​ന്ത​ല്ലൂ​ർ. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് ക​ണ​ക്ക് വി​ശ​ദീ​ക​രി​ച്ചാ​ണ് സ​ത്താ​റി​ന്‍റെ പ​രാ​മ​ർ​ശം. മ​ല​പ്പു​റ​ത്ത് സീ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വൈ​കാ​രി​ക​ത. കോ​ട്ട​യ​ത്ത് സീ​റ്റ് ബാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വ​ർ​ഗീ​യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ക​ലാ​ല​യ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ത​യാ​റാ​വേ​ണ്ട​ത്. പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് സൗ​ക​ര്യം വേ​ണം. അ​തൊ​രി​ക്ക​ലും ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

മ​ല​ബാ​റി​ൽ ഉ​പ​രി​പ​ഠ​ന അ​വ​സ​ര​ത്തി​ന് വേ​ണ്ടി വീ​ണ്ടും മു​റ​വി​ളി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​നെ കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം മ​ല​പ്പു​റം എ​ന്ന് പ​റ​ഞ്ഞു വി​കാ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നാ​ണ്.
എ​ങ്കി​ൽ വി​വേ​ക​ത്തോ​ടെ ഒ​രു കാ​ര്യം ചോ​ദി​ക്ക​ട്ടെ,

മ​ല​പ്പു​റം ജി​ല്ല​യി​ൽ 85 സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ൾ, 88 എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ൾ. ര​ണ്ടി​ലും കു​ടി 839 ബാ​ച്ചു​ക​ൾ. ഒ​രു ബാ​ച്ചി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​വേ​ണ്ട​ത്.

അ​ത​നു​സ​രി​ച്ച് 41950 പ്ല​സ് വ​ൺ സീ​റ്റു​ക​ൾ ഉ​ണ്ട്. ഈ ​വ​ർ​ഷം പ​ത്താം ക്ലാ​സ് ജ​യി​ച്ച​വ​രു​ടെ എ​ണ്ണം 79730. (CBSE, ICSE പ​രീ​ക്ഷാ ഫ​ലം വ​രു​മ്പോ​ൾ ഇ​തി​നി​യും വ​ർ​ധി​ക്കും). വ​ള​രെ നി​ർ​വ്വി​കാ​ര​മാ​യി ക​ണ​ക്കു കൂ​ട്ടി​യാ​ൽ കി​ട്ടു​ന്ന ഉ​ത്ത​രം 37780 പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ടെ​ന്നാ​ണ്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ വി ​എ​ച്ച് എ​സ് ഇ ​സീ​റ്റു​ക​ൾ 2790, ഐ.​ടി.​ഐ 1124, പോ​ളി​ടെ​ക്നി​ക് 1360, പ്ല​സ് വ​ൺ ഒ​ഴി​കെ പൊ​തു​മേ​ഖ​ല​യി​ൽ 5274 സീ​റ്റ്. വീ​ണ്ടും ഒ​ട്ടും വി​കാ​രം കൊ​ള്ളാ​തെ നോ​ക്കു​മ്പോ​ൾ 32506 സീ​റ്റു​ക​ളു​ടെ കു​റ​വ്.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ 20 ഉം 30 ​ഉം ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ക്കും, താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളും. ല​ബ്ബാ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​വും ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​വു​മെ​ല്ലാം ഈ ​ക്ലാ​സ്സ് കു​ത്തി​നി​റ​ക്കു​ന്ന അ​ശാ​സ്ത്രി​യ ന​ട​പ​ടി​ക്ക് എ​തി​രാ​ണ്.

പ​ക്ഷെ വ​ർ​ഷ​ക്ക​ളാ​യി സ​ർ​ക്കാ​ർ ഇ​ത് ത​ന്നെ തു​ട​ർ​ന്നാ​ൽ മ​ല​പ്പു​റം ജി​ല്ല​ക്കാ​ർ മൗ​നം പാ​ലി​ക്ക​ണ​മോ ? ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ശ​രാ​ശ​രി കാ​ൽ ല​ക്ഷം കു​ട്ടി​ക​ൾ ജി​ല്ല​യി​ൽ ഉ​പ​രി​പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തെ പൊ​റു​തി​മു​ട്ടു​മ്പോ​ൾ ഇ​തു​വ​രെ ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ല.

ഫീ​സ് കൊ​ടു​ത്തു അ​ൺ എ​യ്ഡ​ഡ് സ്കു​ളു​ക​ളി​ൽ പ​ഠി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ക​ഴി​യി​ല്ല​ല്ലൊ. ഓ​പ്പ​ൺ സ്കൂ​ളി​ൻ്റെ നി​ല​വാ​രം ഇ​പ്പോ​ൾ ത​ത്ക്കാ​ലം വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല.

മ​ല​പ്പു​റ​ത്ത് സീ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ വൈ​കാ​രി​ക​ത. കോ​ട്ട​യ​ത്ത് സീ​റ്റ് ബാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വ​ർ​ഗീ​യ​ത. വ​ലി​യ അ​ക്ക​ങ്ങ​ൾ പ​റ​യാ​ൻ മ​ന്ത്രി​ക്ക് അ​റി​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ​ല്ലൊ മ​ല​പ്പു​റ​ത്തെ സീ​റ്റി​ന്‍റെ കു​റ​വ് ചെ​റി​യ വ്യ​ത്യാ​സ​മാ​യി തോ​ന്നു​ന്ന​ത്. അ​തു കൊ​ണ്ട് അ​ങ്ങോ​ട്ട് ക​ണ​ക്ക് പ​റ​ഞ്ഞി​ട്ട് കാ​ര്യ​വു​മി​ല്ല.

ഈ ​നി​സ​ഹാ​യ​ത​യി​ൽ നി​ന്നു​യ​രു​ന്ന ഒ​രു വി​കാ​ര​മു​ണ്ട​ല്ലൊ. അ​ത് അ​ട​ക്കി നി​ർ​ത്താ​ൻ ത​ൽ​ക്കാ​ലം നി​ങ്ങ​ൾ​ക്കാ​വി​ല്ല. വാ​യ​ട​പ്പി​ക്കാ​ന​ല്ല, ക​ലാ​ല​യ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണ് താ​ങ്ക​ൾ ത​യ്യാ​റാ​വേ​ണ്ട​ത്. പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് സൗ​ക​ര്യം വേ​ണം. ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശം.

Related posts

Leave a Comment