തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റേൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജ്ജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളജ് യൂണിയന് ഇലക്ഷന് സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണ്. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം.
നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കും.
സ്കിൽ കോഴ്സുകൾക്കും ക്രെഡിറ്റ് ലഭിക്കും. വിദ്യാർത്ഥി കേന്ദ്രിതമായ സമീപനത്തോടെ വലിയ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും വിദ്യാർഥിക്ക് ലഭിക്കും വിധത്തിലാണ് കരിക്കുലം ഡിസൈൻ ചെയ്തിട്ടുള്ളത്. നാലുവർഷ ബിരുദം ഇന്റർനാഷണൽ compatability വർദ്ധിപ്പിക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.