വേ​ന​ൽ​ ചൂ​ടി​ന് ആ​ശ്വാ​സം: ര​ണ്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്; വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ര​ക്കെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വേ​ന​ൽ​ ചൂ​ടി​ന് നേ​രി​യ ആ​ശ്വാ​സ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ പരക്കെ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. നി​ല​വി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​യി​ലും നാ​ളെ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, എ​ട്ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്.

Related posts

Leave a Comment