കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ ഓർമകൾക്ക് ഒരാണ്ട്. വന്ദനയുടെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കുമെന്ന് കുടുംബം.
വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴയിലെ സ്ഥലത്താണ് ക്ലിനിക് നിര്‍മിക്കുകയെന്ന് വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ് പറഞ്ഞു. ഇതിനു വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ജൂണ്‍ പകുതിയോടെ ക്ലിനിക്കിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് വന്ദനയുടെ അമ്മ വസന്തകുമാരി അറിയിച്ചു.