മ​ക​ളു​ടെ ജ​ന്മ​ദി​നം: ആ​ഘോ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ൻ്റെ വാ​ഹ​ന​ത്തി​ൽ ബ​ലൂ​ൺ കെ​ട്ടി​യി​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ; യാ​ത്ര​ക്കാ​രു​ടെ മ​നം​ക​വ​ർ​ന്ന വീ​ഡി​യോ വൈ​റ​ൽ

ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നം പ​ല രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. പാ​ർ​ട്ടി ന​ട​ത്തു​ക, ബ​ലൂ​ണു​ക​ൾ കൊ​ണ്ട് അ​വ​രു​ടെ വീ​ട് അ​ല​ങ്ക​രി​ക്കു​ക, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക, ജ​ന്മ​ദി​നാ​ശം​സ​ക​ൾ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ ആ​ഘോ​ഷ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ മ​ക​ളു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജോ​ലി​ക്ക് പോ​യ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ വാ​ഹ​ന​ത്തി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ഒ​രു ബ​ലൂ​ൺ കെ​ട്ടി​ത്തൂ​ക്കി​യി​രു​ന്നു. ഇ​ത് അ​ന്നേ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ടോ​യി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

അ​ല​ങ്ക​രി​ച്ച ഓ​ട്ടോ​യു​ടെ വീ​ഡി​യോ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യെ​ടു​ത്തു. ഭം​ഗി​യു​ള്ള അ​ല​ങ്കാ​ര​ത്തെ​ക്കു​റി​ച്ച് ജി​ജ്ഞാ​സ തോ​ന്നി​യ ആ ​സ്ത്രീ ഡ്രൈ​വ​റോ​ട് ബ​ലൂ​ൺ ത​ന്‍റെ ഓ​ട്ടോ​യി​ൽ ചേ​ർ​ത്ത​തി​ന് പി​ന്നി​ലെ കാ​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​വ​ർ എ​ക്സി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച് പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ ന​ൽ​കി, “ഇ​ന്ന് അ​വ​ൻ്റെ മ​ക​ളു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു”. അ​ടി​ക്കു​റി​പ്പിന്‍റെ കൂടെ ഒ​രു ബ​ലൂ​ൺ ഇ​മോ​ജി​യും അവർ ചേ​ർ​ത്തുവച്ചു. 

എ​ക്‌​സി​ൽ വീ​ഡി​യോ പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. മെ​യ് 9 ന് ​സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ ഇ​തി​ന​കം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ച്ചു.

Related posts

Leave a Comment