‘മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മ​ര​ണ​മ​ണി മു​ഴ​ങ്ങി’; ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളിന്‍റെ ജാ​മ്യം; കെ. സുധാകരൻ

ക​ണ്ണൂ​ർ: ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി​വി​ധി എ​ന്ന് കെ. ​സു​ധാ​ക​ര​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ല്കു​ന്ന​താ​ണ് പ്ര​സ്തു​ത വി​ധി. കെ​ജ​രി​വാ​ളി​ന്‍റെ മ​ട​ങ്ങി​വ​ര​വ് മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും താ​ഴെ​യി​റ​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ ചേ​രി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും, ബി​ജെ​പി​ക്ക് വി​ടു​വേ​ല ചെ​യ്യു​ന്ന കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി​വി​ധി. പ്ര​സ്തു​ത വി​ധി ജ​നാ​ധി​പ​ത്യ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ല്കു​ന്ന​താ​ണ്.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ച​ര​ണ രം​ഗ​ത്തേ​ക്കു​ള്ള കെ​ജ​രി​വാ​ളി​ന്‍റെ മ​ട​ങ്ങി​വ​ര​വ് മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും താ​ഴെ​യി​റ​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ ചേ​രി​യു​ടെ പോ​രാ​ട്ട​ത്ങ്ങ​ൾ​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ള്‍ മോ​ദി​യും കൂ​ട്ട​രും ക​ടു​ത്ത പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. വ​ര്‍​ഗീ​യ​ത വാ​രി​വി​ളി​മ്പി​യി​ട്ടും ജ​ന​ങ്ങ​ള്‍ മോ​ദി​യോ​ട് പു​റം​തി​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​യു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഇ​ന്ത്യ​സ​ഖ്യ​ത്തി​ന്റെ സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​ൻ ആ​ർ​ക്കു​മാ​വി​ല്ല എ​ന്ന് ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ​ക്കു വ​രും നാ​ളു​ക​ളി​ൽ വ്യ​ക്ത്യ​മാ​കും.

Related posts

Leave a Comment