മ​ദ്യ​പി​ച്ച് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു


തൃ​ക്ക​രി​പ്പൂ​ർ: മ​ദ്യ​പി​ച്ച് ദേ​ശീ​യ പാ​ത​യി​ലൂ​ടെ രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്നാ​ട് ചേ​രി​പ്പാ​ടി മ​ഞ്ഞ​ളാം​പാ​റ​യി​ലെ ടി. ​ജ​യ​നെ (37) ആ​ണ് ച​ന്തേ​ര എ​സ്ഐ എ​ൻ. വി​പി​ൻ ഇ​ന്നു പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മം​ഗ​ളൂ​രു ഭാ​ഗ​ത്തു നി​ന്ന് രോ​ഗി​യു​മാ​യി കോ​ഴി​ക്കോ​ടേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ നീ​ലേ​ശ്വ​ര​ത്തും ചെ​റു​വ​ത്തൂ​രി​ലും ര​ണ്ടി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു.

നാ​ട്ടു​കാ​ർ കാ​ലി​ക്ക​ട​വ് ടൗ​ണി​ലെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തി മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ ക​യ​റ്റി അ​യ​ക്കു​ക​യു​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ 2.30 ഓ​ടെ ച​ന്തേ​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ദ്യ​പാ​ന പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സ് ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചെ​റു​വ​ത്തൂ​രി​ലെ​യും കാ​ലി​ക്ക​ട​വി​ലെ​യും നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Related posts

Leave a Comment