തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരേ കേസ്; സു​ഹൃ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ വ​ന്ന​താ​ണെ​ന്നും ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​യും ആ​ള​ല്ലെ​ന്നും താരം

തെ​ന്നി​ന്ത്യ​ൻ താ​രം അ​ല്ലു അ​ർ​ജു​ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്തു. യു​വ​ജ​ന ശ്ര​മി​ക റൈ​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി എം​എ​ൽ​എ ര​വി ച​ന്ദ്ര കി​ഷോ​ർ റെ​ഡ്ഡി​ക്കു​മെ​തി​തെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ന്ധ്ര​യി​ൽ പ്ര​ഖ്യാ​പി​ച്ച 144 ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

എം​എ​ൽ​എ​യു​ടെ വ​സ​തി​ക്ക് സ​മീ​പം ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സ്. നേ​ര​ത്തേ അ​നു​മ​തി തേ​ടാ​തെ​യാ​ണ് അ​ല്ലു അ​ർ​ജു​നെ പ​ങ്കെ​ടു​പ്പി​ച്ച് എം​എ​ൽ​എ റെ​ഡ്ഡി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ത​ന്‍റെ സു​ഹൃ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ വ​ന്ന​താ​ണെ​ന്നും താ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​യും ആ​ള​ല്ലെ​ന്നും അ​ല്ലു അ​ർ​ജു​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment