പ​ന്നി​യു​ടെ വൃ​ക്ക സ്വീ​ക​രി​ച്ച റിച്ചഡ് മരിച്ചു; മ​ര​ണം ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം

ജ​നി​ത​കാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ച 62 കാ​ര​ൻ മ​രി​ച്ചു. യു​എ​സി​ൽ നി​ന്നു​ള്ള റി​ച്ച​ഡ് സ്‌​ലേ​മാ​നി​നാ​ണ് വൃ​ക്ക സ്വീ​ക​രി​ച്ച് 2 മാ​സ​ത്തി​ന് ശേ​ഷം മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് റി​ച്ച​ഡി​ന് പ​ന്നി​യു​ടെ വൃ​ക്ക ഘ​ടി​പ്പി​ച്ച​ത്.

ഇ​യാ​ൾ 2 വ​ർ​ഷം വ​രെ ജീ​വി​ക്കു​മെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ പ്ര​തീ​ക്ഷ. മാ​റ്റി​വ​ച്ച വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യു​എ​സി​ലെ ബോ​സ്റ്റ​ണി​ൽ മാ​സ​ച്യു​സി​റ്റ്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ആ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി റി​ച്ച​ഡ് ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​തി​നി​ടെ മ​റ്റൊ​രാ​ളി​ൽ നി​ന്ന് വൃ​ക്ക സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​ത് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പ​ന്നി​യു​ടെ വൃ​ക്ക സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ദാ​താ​ക്ക​ളി​ലേ​ക്ക് പ​ന്നി​യു​ടെ വൃ​ക്ക​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചി​രു​ന്നു. ര​ണ്ട് പേ​ർ​ക്ക് പ​ന്നി​ക​ളി​ൽ നി​ന്ന് ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി, ഇ​രു​വ​രും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment