ലാ ​​ലി​​ഗ കി​​രീ​​ടം; ചാ​​മ്പ്യൻ​​സ് ആ​​ഘോ​​ഷം

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് കി​​രീ​​ട ആ​​ഘോ​​ഷം ന​​ട​​ത്തി. 36-ാം ലാ ​​ലി​​ഗ കി​​രീ​​ടം ഉ​​റ​​പ്പാ​​ക്കി​​യ​​ശേ​​ഷം ഗ്ര​​നാ​​ഡ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-0ന്‍റെ എ​​വേ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ബ്രാ​​ഹിം ഡി​​യ​​സ് (49’, 58’) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഫ്രാ​​ൻ ഗാ​​ർ​​സ്യ (38’), അ​​ർ​​ദ ഗു​​ല​​ർ (45+2’) എ​​ന്നി​​വ​​രും റ​​യ​​ലി​​നാ​​യി വ​​ല​​കു​​ലു​​ക്കി. 35-ാം റൗ​​ണ്ടി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ റ​​യ​​ലി​​ന്‍റെ പോ​​യി​​ന്‍റ് സ​​ന്പാ​​ദ്യം 90ൽ ​​എ​​ത്തി.

മോ​​ഡ്രി​​ച്ചേ പോ​​ക​​ല്ലേ…

ഗ്ര​​നാ​​ഡ​​യ്ക്കെ​​തി​​രാ​​യ ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ൽ മാ​​ഡ്രി​​ഡ് ടീം ​​ലാ ലി​​ഗ ട്രോ​​ഫി​​യു​​മാ​​യി ന​​ഗ​​ര​​പ്ര​​ദി​​ക്ഷ​​ണം ന​​ട​​ത്തി. മാ​​ഡ്രി​​ഡി​​ൽ ആ​​രാ​​ധ​​ക​​രും വ​​ൻ ആ​​ഘോ​​ഷ​​ത്തി​​ലാ​​യി​​രു​​ന്നു. ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നോ​​ട് ക്ല​​ബ് വി​​ട്ടു​​പോ​​ക​​രു​​തെ​​ന്ന് ആ​​രാ​​ധ​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തും ശ്ര​​ദ്ധേ​​യ​​മാ​​യി.

2024 ജൂ​​ണ്‍ 30വ​​രെ മാ​​ത്ര​​മാ​​ണ് മോ​​ഡ്രി​​ച്ചി​​ന് റ​​യ​​ലു​​മാ​​യി ക​​രാ​​റു​​ള്ള​​ത്. ഫ്ര​​ഞ്ച് താ​​രം കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യെക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​നെക്കു​​റി​​ച്ച് മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്ന​​ത് എ​​ന്നാ​​യി​​രു​​ന്നു റ​​യ​​ൽ പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ മ​​റു​​പ​​ടി.

Related posts

Leave a Comment