ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ജാന്‍വി കപുര്‍. ഗ്ലാമര്‍ വേഷങ്ങളിലും ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജാന്‍വി. ഇപ്പോഴിതാ ക്രിക്കറ്റ് ലെതര്‍ ബോളില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ചുവന്ന വസ്ത്രത്തില്‍ എത്തിയിരിക്കുകയാണ്.
ക്രിക്കറ്റ് ബോളിലെ തുന്നല്‍ അടയാളങ്ങളോട് സാമ്യമുള്ള വെളുത്ത തുന്നലുകളുണ്ട്. ഔട്ട്ഫിറ്റിന്റെ പിന്‍ഭാഗത്ത് ചെറിയ ലെതര്‍ ബോളുകളും ഘടിപ്പിച്ചിട്ടുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റര്‍ അന്‍ഡ് മിസിസ് മഹിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം ഈ പ്രത്യേക കോസ്റ്റിയൂമിലെത്തിയത്.
ജാന്‍വി ധരിച്ച കോസ്റ്റ്യൂമിന്റെ പ്രത്യേകത സഹതാരം രാജ്കുമാര് കപുര്‍ ചടങ്ങില്‍ പരിചയപ്പെടുത്തുന്നുമുണ്ട്. ക്രിക്കറ്റിനോടുള്ള സ്നേഹം പങ്കിടുന്ന ദമ്പതികളുടെ കഥയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് പവി.