ആംബു​ല​ൻ​സ് വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​ക​യ​റി ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു; 4 പേ​ർ​ക്കു പ​രി​ക്ക്, ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം; സ​മീ​പ​ത്തെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ള്‍​ക്കും തീ​പി​ടി​ച്ചു

കോ​ഴി​ക്കോ​ട്: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ക​ല്ലു​ത്താ​ന്‍​ക​ട​വി​നു സ​മീ​പം വൈദ്യുതി പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് തീ​പി​ടി​ച്ച് രോ​ഗി വെ​ന്തു​മ​രി​ച്ചു.​ ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യ്ക്കാ​യിരുന്നു അ​പ​ക​ടം.​

നാ​ദാ​പു​രം ക​ക്കം​വ​ള്ളി മോ​യി​ന്‍​കു​ട്ടി​വൈ​ദ്യ​ര്‍ സ്മാ​ര​ക​ത്തി​നു സ​മീ​പം മാ​ണി​ക്കോ​ത്ത് ച​ന്ദ്ര​ന്‍റെ ഭാ​ര്യ സു​ലോ​ച​ന (57) യാ​ണ് മ​രി​ച്ച​ത്. പരിക്കേറ്റവരിൽ സു​ലോ​ച​ന​യു​ടെ ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍​ ചികിത്സയി ലായിരുന്ന സു​ലോ​ച​ന​യെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നാ​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​യിരുന്നു ദു​ര​ന്തം.​

മ​രി​ച്ച സു​ലോ​ച​ന​യ​ട​ക്കം ഏ​ഴു​പേ​രാ​ണ് ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.​ ആ​സ്റ്റ​ര്‍​മിം​സി​ല്‍ ചി​കി​ത്‌​സ​യി​ല്‍ ക​ഴി​യു​ന്ന ച​ന്ദ്ര​ന്‍ ന്യൂ​റോ ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ അ​യ​ല്‍​വാ​സി​യാ​യ പ്ര​സീ​ത, ന​ഴ്‌​സ് എ​ന്നി​വ​രും ഇ​വി​ടെ ചി​കി​ത്‌​സ​യി​ലാ​ണ്. മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ർ, ന​ഴ്‌​സ്, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ആം​ബു​ല​ന്‍​സ് മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റേ​താ​ണ്. അപകടസ​മ​യ​ത്ത് മ​ഴ പെ​യ്ത് റോ​ഡ് ന​ന​ഞ്ഞി​രു​ന്നു. നിയന്ത്രണം നഷ്ടപ്പെട്ട ആം​ബു​ല​ന്‍​ വൈദ്യുതി പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​സ്റ്റ് പൊ​ട്ടി വീ​ണു. വൈ​ദ്യു​ത​ലൈ​ന്‍ ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ശ​ക്തി​യി​ല്‍ മൂ​ന്നു​പേ​ര്‍ തെറിച്ചു പുറത്തു​വീ​ണു. അപകടത്തിൽപ്പെട്ട ഉടൻ ആംബുലൻസിനു തീപിടിച്ചു. ആംബു​ല​ന്‍​സി​ല്‍നി​ന്ന് തീ​പ​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത ര​ണ്ടു​കെ​ട്ടി​ട​ങ്ങ​ള്‍​ക്കും തീ​പി​ടി​ച്ചു.

സ്‌​ട്രെ​ക്ച​റി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​ലോ​ച​ന ആം​ബു​ല​ന്‍​സി​നുള്ളില്‍ കു​ടു​ങ്ങിയനിലയിലായിരുന്നു. ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും സു​ലോ​ച​നയുടെ ദേഹം ക​ത്തി​ക്ക​രി​ഞ്ഞിരുന്നു.

മീ​ഞ്ച​ന്ത​യി​ല്‍നി​ന്ന് ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​എ​ന്‍​ജി​ന്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.​ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​കെ.​പ്ര​മോ​ദ് കു​മാ​ർ, എ​സ്.​ബി. സ​ജി​ത്ത്, അ​ന്‍​വ​ര്‍ സാ​ദി​ഖ്, പി.​അ​നൂ​പ്, ബൈ​ജു​രാ​ജ്, പ്ര​ജി​ത്ത്, വേ​ലാ​യു​ധ​ൻ,സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അഗ്നിരക്ഷാസം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്.

Related posts

Leave a Comment