ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്നും മോദി പറഞ്ഞു.
10 വർഷം വരാണസിയിൽ നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോല്‍ക്കും. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു.
വാരാണസിയിൽ ഇന്നലെ നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്. നാമനിർദേശ പത്രിക നൽകുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തി പ്രകടനം ആക്കാനാണ് ബിജെപിയുടെ തീരുമാനം.
ഇന്ന് രാവിലെ 11.40 നാണു മോദി നാമ നിർദേശ പത്രിക സമർപ്പിക്കുക. മൂന്നാം തവണയാണ് തുടർച്ചയായി മോദി വാരാണസിയിൽ ജനവിധി തേടുന്നത്.
अपनी काशी से मेरा रिश्ता अद्भुत है, अभिन्न है और अप्रतिम है… बस यही कह सकता हूं कि इसे शब्दों में व्यक्त नहीं किया जा सकता! pic.twitter.com/yciriVnWV9
— Narendra Modi (@narendramodi) May 14, 2024