മു​​പ്പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ വോ​​ട്ടു​​ക​​ളു​​ടെ മു​​ന്‍​തൂ​​ക്കം ചാ​​ഴി​​കാ​​ട​​ന്; കോ​ട്ട​യം എൽഡിഎഫിനൊപ്പമെന്ന് കേ​ര​ള കോ​ണ്‍ഗ്രസ്-​എം


കോ​​ട്ട​​യം: കോ​​ട്ട​​യം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന് വി​​ജ​​യ​​സാ​​ധ്യ​​ത​​യെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി. മു​​പ്പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ വോ​​ട്ടു​​ക​​ളു​​ടെ മു​​ന്‍​തൂ​​ക്കം ചാ​​ഴി​​കാ​​ട​​ന് ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ബൂ​​ത്ത്ത​​ല പോ​​ളിം​​ഗ് ക​​ണ​​ക്കു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലെ അ​​പ​​ഗ്ര​​ഥ​​നം. ലീ​​ഡ് നി​​ഗ​​മ​​നം ഇ​​ങ്ങ​​നെ:

പാ​​ലാ-8,500, ക​​ടു​​ത്തു​​രു​​ത്തി- 10,500, വൈ​​ക്കം-17,000, ഏ​​റ്റു​​മാ​​നൂ​​ര്‍-11,500.കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, പി​​റ​​വം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ യു​​ഡി​​എ​​ഫ് മേ​​ല്‍​ക്കൈ നേ​​ടും. കോ​​ട്ട​​യം-4000-5000, പി​​റ​​വം-5000-6000.ആ​​കെ​​യു​​ള്ള 12.5 ല​​ക്ഷം വോ​​ട്ടു​​ക​​ളി​​ല്‍ 8.5 ല​​ക്ഷം വോ​​ട്ടു​​ക​​ളാ​​ണ് പോ​​ള്‍ ചെ​​യ്ത​​ത്. 2019ല്‍ ​​എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നേ​​ടി​​യ​​ത് 3.14 ല​​ക്ഷം വോ​​ട്ടു​​ക​​ള്‍.

അ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​യി​​ലാ​​യി​​രു​​ന്നു. ഇ​​ട​​തു വോ​​ട്ടു​​ക​​ള്‍​ക്കൊ​​പ്പം ഇ​​ത്ത​​വ​​ണ മാ​​ണി വി​​ഭാ​​ഗം വോ​​ട്ടു​​ക​​ളും തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന് വ്യ​​ക്തി​​പ​​ര​​മാ​​യി ല​​ഭി​​ക്കു​​ന്ന വോ​​ട്ടു​​ക​​ളും കൂ​​ട്ടി​​യാ​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​ന് വ്യ​​ക്ത​​മാ​​യ മൂ​​ന്‍​തൂ​​ക്ക​​മു​​ണ്ട്.ബി​​ഡി​​ജെ​​എ​​സ് സ്ഥാ​​നാ​​ര്‍​ഥി​​ക്ക് ബി​​ജെ​​പി വോ​​ട്ടു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യി ല​​ഭി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല

ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ന്‍​ഡി​​എ നേ​​ടി​​യ 1.5 ല​​ക്ഷ​​ത്തേ​​ക്കാ​​ള്‍ ഏ​​റെ ക​​യ​​റ്റം ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​കി​​ല്ല. ഇ​​ത്ത​​വ​​ണ​​ത്തെ ഇ​​ല​​ക‌്ഷ​​നി​​ല്‍ പോ​​ള്‍ ചെ​​യ്യാ​​തി​​രു​​ന്ന നാ​​ലു ല​​ക്ഷം വോ​​ട്ടു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ യു​​ഡി​​എ​​ഫ് അ​​നു​​ഭാ​​വ ​​വോ​​ട്ടു​​ക​​ളാ​​ണെ​​ന്നും എ​​ല്‍​ഡി​​എ​​ഫ് മു​​ന്‍​നി​​ര നേ​​തൃ​​ത്വം ഇ​​ത്ത​​വ​​ണ​​ത്തെ​​യും മു​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ​​യും വോ​​ട്ടു​​നി​​ല അ​​ടി​​സ്ഥാ​​ന​​മാ​​ക്കി വി​​ല​​യി​​രു​​ത്തി.

ഉ​​പ​​രി​​പ​​ഠ​​ന​​ത്ത​​ിനും ജോ​​ലി​​ക്കും മ​​റ്റും നാ​​ടു​​വി​​ട്ട ഒ​​രു ല​​ക്ഷ​​ത്തോ​​ളം യു​​വ​​വോ​​ട്ട​​ര്‍​മാ​​രു​​ടെ അ​​ഭാ​​വം യു​​ഡി​​എ​​ഫ് സാ​​ധ്യ​​ത​​ക​​ള്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​വേ​​ള​​യി​​ല്‍ ജി​​ല്ലാ യു​​ഡി​​എ​​ഫ് ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ രാ​​ജി​​വ​​ച്ച​​തും തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ഭി​​ന്ന​​ത​​ക​​ളും എ​​ല്‍​ഡി​​എ​​ഫി​​ന് നേ​​ട്ട​​മാ​​യി.

Related posts

Leave a Comment