പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വാഴക്കുല പ​ഴു​പ്പി​ക്കു​ന്ന​തി​ങ്ങ​നെ​യോ? വൈ​റ​ലാ​യി വീ​ഡി​യോ

രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ വാ​ഴ​പ്പ​ഴം പ​ഴു​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. പ​ഴു​ത്ത ഏ​ത്ത​പ്പ​ഴം സു​ല​ഭ​മാ​ണെ​ങ്കി​ലും ഇ​വ​യി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കു​ന്നു​ണ്ടോ എ​ന്ന ആ​ശ​ങ്ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്.

“വാ​ഴ​പ്പ​ഴം പാ​ക​മാ​കു​ന്ന പ്ര​ക്രി​യ, പ​ര​മ്പാ​ഗ​ത രീ​തി” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ വാ​ഴ​യി​ല​ക​ൾ കൊ​ണ്ട് നി​ര​ത്തി​യ ഒ​രു കു​ഴി​യി​ലാ​ണ് പ​ഴു​പ്പി​ക്കാ​നാ​യി വാഴക്കുല ഇ​റ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് പു​ക​യ്ക്കായി ​കുഴി​ക്കു​ള്ളി​ൽ ക​ന​ൽ ഇ​ടു​ന്നു. ശേ​ഷം ര​ണ്ടു ദി​വ​സത്തേക്ക് കു​ഴി മ​ണ്ണി​ട്ട് മൂ​ടി വ​യ്ക്കു​കയും ചെയ്യുന്നു.

വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് കു​ഴി​യി​ൽ നി​ന്ന് എ​ടു​ത്ത വാഴക്കുല പൂ​ർ​ണ്ണ​മാ​യും പ​ഴു​ത്ത നേ​ന്ത്ര​പ്പ​ഴ​മാ​യ​തും, അ​വ ക​ഴി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു​ണ്ട്.

ര​സ​ക​ര​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ ഒ​രു പ​ര​മ്പ​രാ​ഗ​ത സ​മ്പ്ര​ദാ​യ​ത്തെ​യാ​ണ് ഈ ​വീ​ഡി​യോ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ വീ​ഡി​യോ വൈ​റ​ലാ​വുകയും ചെയ്തു.


The technique

Related posts

Leave a Comment