സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച​യും മ​ഴ തു​ട​രും.​ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രും.

കോ​മോ​റി​ന്‍ തീ​ര​ത്താ​യി ച​ക്ര​വാ​ക​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കേ​ര​ളാ തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി​യും നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​സ്വാ​ധീ​നം​മൂ​ല​മാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. ശ​നി​യാ​ഴ്ച​യോ​ടെ തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ലേ​ക്ക് കാ​ല​വ​ര്‍​ഷം എ​ത്തി​ച്ചേ​ര്‍​ന്നേ​ക്കും.

കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, പോ​സ്റ്റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ളി​ല്‍ കു​ളി​ക്കാ​നോ മു​റി​ച്ചു ക​ട​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടു​ള്ള​ത​ല്ല. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ല്‍ തു​ട​രു​ക. ഉ​രു​ള്‍​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്നു.

Related posts

Leave a Comment