ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങാ​തെ വ​ന്നു: വ​ഴ​ക്കി​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി യു​വ​തി; ഒ​ടു​വി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങു​ന്നു

ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ പ​തി​വാ​യി കു​ർ​ക്കു​റേ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഭാര്യയ്ക്ക് കു​ർ​ക്കു​റേ സ്ഥി​ര​മാ​യി ക​ഴി​ച്ച് ആ​സ​ക്തി വ​ർ​ധി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങാ​തെ ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി. ഇ​തി​നെ​ച്ചൊ​ല്ലി ര​ണ്ടു​പേ​രും ത​മ്മി​ൽ വ​ഴ​ക്കി​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്  ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ചു. വി​വാ​ഹ​മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗ്ര​യി​ലെ ഷാ​ഹ്ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ർ​ന്ന് ദ​മ്പ​തി​മാ​രെ പോ​ലീ​സ് കൗ​ണ്‍​സി​ലിം​ഗി​ന് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment