കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഹുവ, പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി.
ഈ പട്ടികയിൽ എംജി 134-ാം സ്ഥാനത്താണ്. എംജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.