സാ​രി​യി​ല്‍ സു​ന്ദ​രിയായി അപർണ; വൈറലായി വീഡിയോ

അ​ഭി​ന​യ​ത്തി​നു​പു​റ​മേ ബി​സി​ന​സ് രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി. ജ​യ​റാ​മി​ന്‍റെ മ​ക​ൾ മാ​ള​വി​കയുടെ വി​വാ​ഹ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് അ​പ​ർ​ണ​യു​ടെ എ​ലീ​സ്യ​ൻ ഡ്രീം​സ്കേ​പ്പ്സ് എ​ന്ന ഇ​വ​ന്‍റ് പ്ലാ​നിം​ഗ് ക​മ്പ​നി​യാ​ണ്.

ഇ​തി​നു പു​റ​മേ ഓ​ൺ​ലൈ​ൻ വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്തും താ​രം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. hypsway.com എ​ന്ന ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണ് അ​പ​ര്‍​ണ തു​ട​ങ്ങി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ഫൊ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ. സാ​രി​യി​ലു​ള്ള മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് അ​പ​ർ​ണ ഷെ​യ​ർ ചെ​യ്ത​ത്.

സാ​രി​യി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​യി​രു​ന്നു താ​രം. ചെ​റി​യൊ​രു ക​മ്മ​ൽ മാ​ത്ര​മാ​ണ് അ​പ​ർ​ണ അ​ണി​ഞ്ഞ​ത്. കൈ​യി​ൽ സാ​രി​ക്ക് ഇ​ണ​ങ്ങു​ന്ന വ​ള​ക​ളു​മു​ണ്ട്. നെ​റ്റി​യി​ലെ ചെ​റി​യ പൊ​ട്ട് അ​പ​ർ​ണ​യെ ശാ​ലീ​ന സു​ന്ദ​രി​യാ​ക്കു​ന്നു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment